04 September 2010

ക്വിന്റലാമ



                          രു ആമ ഏത്ര കിലോ ഉണ്ടാവും? അല്ലങ്കിൽ ഒരു ക്വിന്റൽ ആമ എത്രകിലോ ഉണ്ടാവും?
അതെ ഇതു തന്നെയാണു രാമൻ കുട്ടിക്കു പറ്റിയ അമളിയും


                        കുഞ്ഞേട്ടന്റെ ചായ കടക്കു നാട്ടുകാരിട്ടിരിക്കുന്ന പേരു BBC വേൾഡ്‌ എന്നാണു.കാരണം മറ്റൊന്നുമല്ല! എല്ലാ ന്യൂസും ആദ്യം പുറത്തു വിടുന്നത്‌ ഈ മക്കാനിയിൽ നിന്നാണു.


                      പതിവു പോലെ രാവിലെ തന്നെ വെടി വട്ടം കൂടിയിട്ടുണ്ട്‌.മൈലാടി മലയിൽ ടാപ്പിംഗ്‌ കഴിഞ്ഞു വരുന്ന തൊഴിലാളികളും,മലയിൽ മരം കയറ്റാൻ പോകുന്ന ലോഡിംഗുകാരും, പണിയൊന്നു മില്ലാത്ത കുറച്ചു വയ്സ്സൻ മാരും,പിന്നെ ഇടക്കു നായാട്ടു കഴിഞ്ഞു വരുന്ന ചെറിയ സംഘങ്ങളും,   ഇവരാണു കുഞ്ഞേട്ടന്റെ സ്ഥിരം കസ്റ്റ്മേഴ്സ്‌.

ഇന്ന് ആദ്യ വെടി പോട്ടിച്ചത്‌ രാമൻ കുട്ടിയാണു.

' ഹൊ'  ഇന്നലെ നായാട്ടിനു പോയപ്പോ ഒരു ആമയെ കിട്ടി, ഒരു ക്വിന്റലുള്ള ഒരാമ!
ഒരു ക്വിന്റലുള്ള ആമയോ?
അതേന്ന്!..   ഒരു ' ക്വിന്റൽ '    ഞങ്ങൾ പന്ത്രൻണ്ട്‌ പേർ പത്ത്‌ കിലോ വീതം ഏടുത്തിട്ടും സാധനം ബാക്കിയാ...


         രാമൻ കുട്ടിക്ക്‌ ക്വിന്റലാമ എന്നു പേരു കിട്ടാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല.

16 comments:

ആളവന്‍താന്‍ said...

കുറച്ച് കൂടി വര്‍ക്ക്‌ ചെയ്തിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ. പെട്ടെന്ന് പറഞ്ഞു തീര്‍ത്തു കളഞ്ഞ പോലെ. തുടക്കം കണ്ടപ്പോള്‍ വലിയ ഒരു പോസ്റ്റ്‌ ആകുമെന്ന് കരുതി. പക്ഷെ ഒരുപാട് ചുരുക്കി കളഞ്ഞു. ഈ പ്രൈവസീ ആക്റ്റ്‌ ഒന്ന് നോക്കു

ഒഴാക്കന്‍. said...

ഒരു ക്വിന്റല്‍ ആമ... അമ്മെ .. ആമ

പാവത്താൻ said...

ആമാ, ആമാ.. എല്ലാം നിജം താനെ

അനൂപ്‌ .ടി.എം. said...

കടലാമ... ക്വിന്റലാമ... ഒബാമ

മൻസൂർ അബ്ദു ചെറുവാടി said...

:)

jyo.mds said...

നന്നായിട്ടുണ്ട്-കുറച്ചുകൂടി വിവരിക്കാമായിരുന്നു.

Pranavam Ravikumar said...

:-))))

Areekkodan | അരീക്കോടന്‍ said...

കൊള്ളാമല്ലോ...ക്വിന്റല്‍ രാമങ്കുട്ടി.നമ്മുടെ നാട്ടിലുമുണ്ട് ഒരു ക്വിന്റല്‍ സലീം.!

Jazmikkutty said...

HA HA HA...

Jishad Cronic said...

കൊള്ളാമല്ലോ ?

കാപ്പാടന്‍ said...

ആമ അല്ലേ ആന അല്ലല്ലോ ?

കാപ്പാടന്‍ said...

പാവം സുബൈദ അതിനെ വെറുതെ വിട്ടു കൂടെ....

jasimmk said...

കഥ കേട്ടിട്ട് സ്വയം അനുഭവമാണെന്ന് തോന്നുന്നു.. :D

Unknown said...
This comment has been removed by the author.
Unknown said...

Kasim kaakkane nice aaytt onnu chambi lle....

Unknown said...

Kasim kaakkane nice aaytt onnu chambi lle....