ഞാനൊരു വിവരദോഷി ആണന്ന് ഞാൻ പറയില്ല. നിങ്ങൾക്കു വേണമെങ്കിൽ അങ്ങിനെ വിളിക്കാം. ഇന്നത്തെ വിദ്യാഭ്യാസ നയത്തോട് ഞാൻ യൊജിക്കുന്നില്ല.അതു കൊണ്ട് തന്നെയാണു പത്ത് പന്ത്രണ്ട് വർഷം മുൻപ് ആ പരിപാടി ഞാൻ അവസാനിപ്പിച്ച്ത്.
പക്ഷെ എനിക്കു വിവരം ഇല്ലാന്നു നിങ്ങൾ പറയരുത്, കാരണം! പരശ്ശുരാമൻ മഴുവെറിഞ്ഞാണു കേരളം ഉണ്ടായത് എന്നു ഞാൻ പഠിച്ചിട്ടുണ്ട്. മഹാബലിയെ ചവിട്ടി താഴ്ത്തിയാണു ഓണം ആഘോഷിക്കുന്നതന്നും എനിക്കറിയാം.ഭൂമിയെ കുറിച്ച് നിങ്ങൾക്കെന്തറിയാം?
ഭൂമി അച്ചുതണ്ടിൽ കറങ്ങുന്നത് ആദ്യം കാണിച്ചു തന്നത് മൂന്നാം ക്ലാസ്സിൽ വെച്ചാണു.അച്ചുതണ്ടിനെ കുറിച്ച് മാഷിനു അറിയില്ലായിരുന്നു.പഷേ എനിക്കറിയാം, ഇപ്പൊഴും തുറസ്സായ സ്ഥലങ്ങളിരുന്ന് ഞാൻ നോക്കാറുണ്ട്.എനിക്കുറപ്പുണ്ട് ഭൂമി എന്നങ്കിലും കറങ്ങി തിരിഞ്ഞ് അച്ചുതണ്ടിന്റെ നേർക്കു വരും,അന്നൊരു സൂര്യ ഗ്രഹണം ഉണ്ടാവും.പീഠ ഭൂമിയെ ക്കുറിച്ചും എനിക്കറിയാം, സമുദ്രനിരപ്പിൽ നിന്നും ഉയർന്നതും പരന്നതുമായ സമതല പ്രദേശം, ഉദാഹരണം താർ മരുഭൂമി. പക്ഷെ എനിക്കൊരു സംശയം! 'തടായി' പീഠഭൂമി ആണോ എന്ന്? എന്റെ ഹയ് സ്കൂൾ ഉയർന്നതും പരന്നതുമായ സമതല പ്രദേശവുമായ തടായിലാണു. ഏയ് ആയിരിക്കില്ല, ആണങ്കിൽ മാഷ് ഇത്ര അടുത്തുള്ള പീഠഭൂമിയെ കുറിച്ച് പറയാതിരിക്കില്ല. ജലത്തെ കുറിച്ചും ജലജീവികളെ കുറിച്ചും എനിക്കറിയാം.കരയിലും വെള്ളതിലും ജീവിക്കുന്ന ജീവി തവള ആണെന്ന് പഠിപ്പിച്ച ദിവസം ഞാൻ ക്ലസ്സിൽ പോയിരുന്നില്ല.പിറ്റേന്ന് ടീച്ചറുടെ ചോദ്യ്ം കരയിലും വെല്ലത്തിലും ജീവിക്കുന്ന ജീവി? നീർക്കോലി ! ടീച്ചർ എന്നെ ചെവിയിൽ തൂക്കി എടുക്കുമ്പോഴും ഞാൻ ചിന്തിച്ചത് കുളത്തിലും പാട വരമ്പത്തും ഏന്നെ പേടിപ്പിക്കാൻ നിൽക്കുന്ന നീർക്കോലിയെ പറ്റിയാണു.ഇപ്പൊ എനിക്കറിയാം കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവി തവളയാണന്ന്.
പിന്നെയും ഞാൻ പഠിച്ചിട്ടുണ്ട്,പടിക്കുന്നവരെ കണ്ടിട്ടുമുണ്ട്.ബിരുദവും ബിരുദാനന്തരവും സെറ്റും പിന്നെ നെറ്റും കഴിഞ്ഞിട്ടും ജോലി കിട്ടതെ അലയുന്നവരെയും,നാലാം ഗ്രെഡ് ഒഴിവിലേക്കും പ്രപഞ്ചോൽപത്തി മുതൽ 2010 ഇന്നു വരെ ഉള്ള ചോദ്യങ്ങൾ ചോദിക്കുന്ന പി. എസ്. ഇ. യെ കണ്ടിട്ടുണ്ട്.
വീട്ടിൽ ആപ്പിൾ മരം ഇല്ലാത്തതുകൊണ്ട് ഗുരുത്വാഗർഷണം ഞാൻ കണ്ടു പിടിച്ചിട്ടില്ല, തെങ്ങിന്റെ ചുവട്ടിലിരുന്ന് ചിന്തിച്ചിട്ടുമില്ല്...എങ്കിലും...
10 comments:
:) ashamsakal...
good. please my school smaranakal also in http://mekhamalhaar.blogspot.com/2006/12/1.html,
http://mekhamalhaar.blogspot.com/2008/09/3.html
http://mekhamalhaar.blogspot.com/2007/02/2-41.html
നല്ല വിദ്വാനാണന്ന് മനസ്സിലായി.
ആശംസകള്‍
വീട്ടിൽ ആപ്പിൾ മരം നടാൻ വല്ല പരിപാടിയും ഉണ്ടോ മാഷേ?
പിന്നെ ആലോചനക്കയി തെങ്ങിന്റെ ചുവട്ടിലിരിക്കുമ്പം തലയിൽ തേങ്ങ വീഴാതെ നോക്കണേ..
നല്ല അവതരണം, അഭിനന്ദനങ്ങൾ.
ഗോതമ്പ് റോഡ് തെന്നെയല്ലേ മച്ചൂ ജീ റോഡും?
അപ്പോള്‍ അടുത്ത നാട്ടുകാരനാണ്.
സംഗതി നന്നായിട്ടുണ്ട്
ജോയ്, ജിഷാദ്, സുധീർ, അഷറഫ്, വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി.
ചെറുവാടീ... ഗോതമ്പറോഡ് തന്നെയാണു, കുറച്ചു പരിഷ്ക്കരിച്ചു എന്നു മാത്രം.
ലാസ്റ്റ്ഗ്രേഡുകാരനോട്....
ശരിയാണു മാഷേ...
ഇനിയിപ്പോ, കയ്യിലുള്ള അറിവുകൾ ഇങ്ങോട്ടു പറഞ്ഞു വിടൂ, ഞ്ങ്ങളും അറിയട്ടെ...
kollam.
ആ ഈ വിവരമൊക്കെ മതി എന്നാവും? പിന്നെ പി.എസ്.ഇ അല്ല പി.എസ്.സി.ആണ്.
വെഞ്ഞാറൻ,chinnoos ,നന്ദി.
മാഷേ... തെറ്റു തിരുത്തുന്നുണ്ട്.
Post a Comment