ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പാലക്കാട് ജില്ലയിലെ ആ സ്ക്കൂളിൽ ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികയിലേക്ക് അപ്പോയിൻമന്റ് മെമ്മോ വന്നു. ഹെഡ് മാസ്റ്റർ വളരെ പ്രതീക്ഷയോടെ ആണു തപാൽ കവർ തുറന്നത്. കാരണം ഇപ്പൊൾ നാലു പുരുഷ അധ്യാപകർ മാത്രമേ ഇവിടെ ഉള്ളൂ! ഒരു ടീച്ചറെ കാത്തിരിക്കാൻ തുടങ്ങിയിട്ടു കാലം കുറേ ആയി. ഇതാ ഈ ഓണം കേറാമൂലയിലേക്കും ഒരു ടീച്ചർ വരുന്നു.' ഏലിക്കുട്ടി 23 വയസ്സ് '
ഒന്നാം തിയ്യതി ആയപ്പോൾ എല്ലായിട്ത്തും ഒരു പുതുമ, ഭാസ്കരൻ മാഷുടെ നരച്ച തലമുടി ഒന്നു പോലും കാണാനില്ല. എന്നും പത്തര മണി കഴിഞ്ഞിട്ടു വരുന്ന എച്ച്. എം ഇന്നു നേരത്തെ എത്തിയിരിക്കുന്നു. ഇന്നാണു ഏലിക്കുട്ടി ടീച്ചർ ജോയിൻ ചെയ്യുന്നത്.
എല്ലാവരുടെയും കണ്ണു പ്രതീക്ഷയോടേ ഗേറ്റിലാണു. അപ്പൊഴാണു തുണി സഞ്ചിയും തോളിൽ തൂക്കി ഒരാൾ നടന്നുവരുന്നത്. ആ ചെരുപ്പക്കാരനെ ആരും ശ്രദ്ധിച്ചില്ല.
ആഗതൻ നേരേ ഓഫീസിലേക്കു ചെന്നു. ''സാർ പുതിയ അദ്ധ്യാപകനാണു'' പേരു 'ആലിക്കുട്ടി' പോസ്റ്റൽ കവർ ഹെഡ് മാസ്റ്റർക്കു നേരെ നീട്ടി. ഏയ്, ഇവിടേക്ക് ഒരു ടീച്ചറാണല്ലോ. ഒരു ഏലിക്കുട്ടി ടീച്ചർ" ഹെഡ് മാസ്റ്റർ മറുപടി നൽകി. ഹെഡ് മാസ്റ്റർ അപ്പോയിമന്റ് ഓഡർ ഒന്നു കൂടി വായിച്ചു നോക്കി. U. ALIKKUTTY. ഒന്നു രണ്ടുതവണ വായിച്ചപ്പോഴാണു ആലിക്കുട്ടിയെ ഏലിക്കുട്ടി ആക്കിയ അബദ്ധം മനസ്സിലായത്. സഹ അദ്ധ്യാപകരും കാറ്റു പോയ ബലൂൺ പോലെ...
ഇന്നും ആ സ്ക്കൂളിലെ അദ്ധ്യാപകർ ഒരു ഏലിക്കുട്ടിയെ പ്രതീക്ഷിച്ചിപ്പാണെന്നാണു കേൾ ക്കുന്നത്.
(ഒരു ബൈക്ക് അപകടത്തെ തുടർന്ന് കിടപ്പിലായ എന്റെ നാടിന്റെ സാമൂഹിക-സാംസ്ക്കാരിക രംഗങ്ങളിൽ നിറ സാനിദ്ധ്യമായിരുന്ന യു.ആലിക്കുട്ടി മാസ്റ്റർ.അദ്ദേഹം വളരെ മുൻപ് പറഞ്ഞ ഒരു അനുഭവം)
8 comments:
ഹിഹിഹി-നന്നായി
ആലിക്കുട്ടിയെ 'ഏലിക്കുട്ടി' ആക്കിയവർ എന്തായാലും ചില്ലറക്കാരല..
ഇത് നമ്മന്റെ പോക്കരാക്ക ടൈപ് ആണല്ലോ...
ബോയ്സ് സ്കൂള്‍ ആണോ? ആണെങ്കില്‍ നന്ന്..
nannaayi
kalakki.
very nice
Post a Comment