04 September 2010

ക്വിന്റലാമ



                          രു ആമ ഏത്ര കിലോ ഉണ്ടാവും? അല്ലങ്കിൽ ഒരു ക്വിന്റൽ ആമ എത്രകിലോ ഉണ്ടാവും?
അതെ ഇതു തന്നെയാണു രാമൻ കുട്ടിക്കു പറ്റിയ അമളിയും


                        കുഞ്ഞേട്ടന്റെ ചായ കടക്കു നാട്ടുകാരിട്ടിരിക്കുന്ന പേരു BBC വേൾഡ്‌ എന്നാണു.കാരണം മറ്റൊന്നുമല്ല! എല്ലാ ന്യൂസും ആദ്യം പുറത്തു വിടുന്നത്‌ ഈ മക്കാനിയിൽ നിന്നാണു.


                      പതിവു പോലെ രാവിലെ തന്നെ വെടി വട്ടം കൂടിയിട്ടുണ്ട്‌.മൈലാടി മലയിൽ ടാപ്പിംഗ്‌ കഴിഞ്ഞു വരുന്ന തൊഴിലാളികളും,മലയിൽ മരം കയറ്റാൻ പോകുന്ന ലോഡിംഗുകാരും, പണിയൊന്നു മില്ലാത്ത കുറച്ചു വയ്സ്സൻ മാരും,പിന്നെ ഇടക്കു നായാട്ടു കഴിഞ്ഞു വരുന്ന ചെറിയ സംഘങ്ങളും,   ഇവരാണു കുഞ്ഞേട്ടന്റെ സ്ഥിരം കസ്റ്റ്മേഴ്സ്‌.

ഇന്ന് ആദ്യ വെടി പോട്ടിച്ചത്‌ രാമൻ കുട്ടിയാണു.

' ഹൊ'  ഇന്നലെ നായാട്ടിനു പോയപ്പോ ഒരു ആമയെ കിട്ടി, ഒരു ക്വിന്റലുള്ള ഒരാമ!
ഒരു ക്വിന്റലുള്ള ആമയോ?
അതേന്ന്!..   ഒരു ' ക്വിന്റൽ '    ഞങ്ങൾ പന്ത്രൻണ്ട്‌ പേർ പത്ത്‌ കിലോ വീതം ഏടുത്തിട്ടും സാധനം ബാക്കിയാ...


         രാമൻ കുട്ടിക്ക്‌ ക്വിന്റലാമ എന്നു പേരു കിട്ടാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല.

31 August 2010

എന്റെ വിദ്യാഭ്യാസ കാഴ്ച്പ്പാടുകൾ

                                         ഞാനൊരു വിവരദോഷി ആണന്ന് ഞാൻ പറയില്ല. നിങ്ങൾക്കു വേണമെങ്കിൽ അങ്ങിനെ വിളിക്കാം. ഇന്നത്തെ വിദ്യാഭ്യാസ നയത്തോട്‌ ഞാൻ യൊജിക്കുന്നില്ല.അതു കൊണ്ട്‌ തന്നെയാണു പത്ത്‌ പന്ത്രണ്ട്‌ വർഷം മുൻപ്‌ ആ പരിപാടി ഞാൻ അവസാനിപ്പിച്ച്ത്‌.
      പക്ഷെ എനിക്കു വിവരം ഇല്ലാന്നു നിങ്ങൾ പറയരുത്‌, കാരണം! പരശ്ശുരാമൻ മഴുവെറിഞ്ഞാണു കേരളം ഉണ്ടായത്‌ എന്നു ഞാൻ പഠിച്ചിട്ടുണ്ട്‌. മഹാബലിയെ ചവിട്ടി താഴ്ത്തിയാണു ഓണം ആഘോഷിക്കുന്നതന്നും എനിക്കറിയാം.ഭൂമിയെ കുറിച്ച്‌ നിങ്ങൾക്കെന്തറിയാം?
  ഭൂമി അച്ചുതണ്ടിൽ കറങ്ങുന്നത്‌ ആദ്യം കാണിച്ചു തന്നത്‌ മൂന്നാം ക്ലാസ്സിൽ വെച്ചാണു.അച്ചുതണ്ടിനെ കുറിച്ച്‌ മാഷിനു അറിയില്ലായിരുന്നു.പഷേ എനിക്കറിയാം, ഇപ്പൊഴും തുറസ്സായ സ്ഥലങ്ങളിരുന്ന് ഞാൻ നോക്കാറുണ്ട്‌.എനിക്കുറപ്പുണ്ട്‌ ഭൂമി എന്നങ്കിലും കറങ്ങി തിരിഞ്ഞ്‌ അച്ചുതണ്ടിന്റെ നേർക്കു വരും,അന്നൊരു സൂര്യ ഗ്രഹണം ഉണ്ടാവും.പീഠ ഭൂമിയെ ക്കുറിച്ചും എനിക്കറിയാം, സമുദ്രനിരപ്പിൽ നിന്നും ഉയർന്നതും പരന്നതുമായ സമതല പ്രദേശം, ഉദാഹരണം താർ മരുഭൂമി. പക്ഷെ എനിക്കൊരു സംശയം! 'തടായി' പീഠഭൂമി ആണോ എന്ന്? എന്റെ ഹയ്‌ സ്കൂൾ ഉയർന്നതും പരന്നതുമായ സമതല പ്രദേശവുമായ തടായിലാണു. ഏയ്‌ ആയിരിക്കില്ല, ആണങ്കിൽ മാഷ്‌ ഇത്ര അടുത്തുള്ള പീഠഭൂമിയെ കുറിച്ച്‌ പറയാതിരിക്കില്ല. ജലത്തെ കുറിച്ചും ജലജീവികളെ കുറിച്ചും എനിക്കറിയാം.കരയിലും വെള്ളതിലും ജീവിക്കുന്ന ജീവി തവള ആണെന്ന് പഠിപ്പിച്ച ദിവസം ഞാൻ ക്ലസ്സിൽ പോയിരുന്നില്ല.പിറ്റേന്ന് ടീച്ചറുടെ ചോദ്യ്ം കരയിലും വെല്ലത്തിലും ജീവിക്കുന്ന ജീവി? നീർക്കോലി ! ടീച്ചർ എന്നെ ചെവിയിൽ തൂക്കി എടുക്കുമ്പോഴും ഞാൻ ചിന്തിച്ചത്‌ കുളത്തിലും പാട വരമ്പത്തും ഏന്നെ പേടിപ്പിക്കാൻ നിൽക്കുന്ന നീർക്കോലിയെ പറ്റിയാണു.ഇപ്പൊ എനിക്കറിയാം കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവി തവളയാണന്ന്.
     പിന്നെയും ഞാൻ പഠിച്ചിട്ടുണ്ട്‌,പടിക്കുന്നവരെ കണ്ടിട്ടുമുണ്ട്‌.ബിരുദവും ബിരുദാനന്തരവും സെറ്റും പിന്നെ നെറ്റും കഴിഞ്ഞിട്ടും ജോലി കിട്ടതെ അലയുന്നവരെയും,നാലാം ഗ്രെഡ്‌ ഒഴിവിലേക്കും പ്രപഞ്ചോൽപത്തി മുതൽ 2010 ഇന്നു വരെ ഉള്ള ചോദ്യങ്ങൾ ചോദിക്കുന്ന പി. എസ്‌. ഇ. യെ കണ്ടിട്ടുണ്ട്‌.
   വീട്ടിൽ ആപ്പിൾ മരം ഇല്ലാത്തതുകൊണ്ട്‌ ഗുരുത്വാഗർഷണം ഞാൻ കണ്ടു പിടിച്ചിട്ടില്ല, തെങ്ങിന്റെ ചുവട്ടിലിരുന്ന് ചിന്തിച്ചിട്ടുമില്ല്...എങ്കിലും...





ഏലിക്കുട്ടി 23 വയസ്സ്‌


                                              റെ നാളത്തെ കാത്തിരിപ്പിനു ശേഷം പാലക്കാട്‌ ജില്ലയിലെ ആ സ്ക്കൂളിൽ ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികയിലേക്ക്‌ അപ്പോയിൻമന്റ്‌ മെമ്മോ വന്നു. ഹെഡ്‌ മാസ്റ്റർ വളരെ പ്രതീക്ഷയോടെ ആണു തപാൽ കവർ തുറന്നത്‌. കാരണം ഇപ്പൊൾ നാലു പുരുഷ അധ്യാപകർ മാത്രമേ ഇവിടെ ഉള്ളൂ! ഒരു ടീച്ചറെ കാത്തിരിക്കാൻ തുടങ്ങിയിട്ടു കാലം കുറേ ആയി.   ഇതാ ഈ ഓണം കേറാമൂലയിലേക്കും ഒരു ടീച്ചർ വരുന്നു.'  ഏലിക്കുട്ടി 23 വയസ്സ്‌ '

                                             ഒന്നാം തിയ്യതി ആയപ്പോൾ എല്ലായിട്ത്തും ഒരു പുതുമ,  ഭാസ്കരൻ മാഷുടെ നരച്ച തലമുടി  ഒന്നു പോലും കാണാനില്ല. എന്നും പത്തര മണി കഴിഞ്ഞിട്ടു വരുന്ന എച്ച്‌. എം ഇന്നു നേരത്തെ എത്തിയിരിക്കുന്നു. ഇന്നാണു ഏലിക്കുട്ടി ടീച്ചർ ജോയിൻ ചെയ്യുന്നത്‌.
എല്ലാവരുടെയും കണ്ണു  പ്രതീക്ഷയോടേ ഗേറ്റിലാണു. അപ്പൊഴാണു  തുണി സഞ്ചിയും തോളിൽ തൂക്കി ഒരാൾ  നടന്നുവരുന്നത്‌.  ആ ചെരുപ്പക്കാരനെ ആരും ശ്രദ്ധിച്ചില്ല.


                                            ആഗതൻ നേരേ ഓഫീസിലേക്കു ചെന്നു.  ''സാർ പുതിയ അദ്ധ്യാപകനാണു'' പേരു 'ആലിക്കുട്ടി'  പോസ്റ്റൽ കവർ ഹെഡ്‌ മാസ്റ്റർക്കു നേരെ നീട്ടി. ഏയ്‌, ഇവിടേക്ക്‌ ഒരു ടീച്ചറാണല്ലോ.  ഒരു ഏലിക്കുട്ടി ടീച്ചർ" ഹെഡ്‌ മാസ്റ്റർ മറുപടി നൽകി.  ഹെഡ്‌ മാസ്റ്റർ അപ്പോയിമന്റ്‌ ഓഡർ ഒന്നു കൂടി വായിച്ചു നോക്കി. U. ALIKKUTTY. ഒന്നു രണ്ടുതവണ വായിച്ചപ്പോഴാണു ആലിക്കുട്ടിയെ ഏലിക്കുട്ടി ആക്കിയ അബദ്ധം മനസ്സിലായത്‌. സഹ അദ്ധ്യാപകരും കാറ്റു പോയ ബലൂൺ പോലെ...

ഇന്നും ആ സ്ക്കൂളിലെ അദ്ധ്യാപകർ ഒരു ഏലിക്കുട്ടിയെ പ്രതീക്ഷിച്ചിപ്പാണെന്നാണു കേൾ ക്കുന്നത്‌.
(ഒരു ബൈക്ക്‌ അപകടത്തെ തുടർന്ന് കിടപ്പിലായ എന്റെ നാടിന്റെ സാമൂഹിക-സാംസ്ക്കാരിക രംഗങ്ങളിൽ നിറ സാനിദ്ധ്യമായിരുന്ന യു.ആലിക്കുട്ടി മാസ്റ്റർ.അദ്ദേഹം വളരെ മുൻപ്‌ പറഞ്ഞ ഒരു അനുഭവം)